play-sharp-fill
തെരഞ്ഞെടുപ്പ് കാലത്ത് വി.എസ് റീലോഡഡ്…! കിടന്ന് പോയെന്ന് പറഞ്ഞവർക്ക് മറുപടിയായി വാക്‌സിൻ സ്വീകരിക്കാൻ വി.എസ് എത്തിയത് നടന്ന് ; കുത്തിവയ്ക്കുമ്പോൾ ആ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണവും ; രണ്ടാം ഡോസ് കൂടി എടുത്താൽ പുന്നപ്ര സമരനായകൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകും

തെരഞ്ഞെടുപ്പ് കാലത്ത് വി.എസ് റീലോഡഡ്…! കിടന്ന് പോയെന്ന് പറഞ്ഞവർക്ക് മറുപടിയായി വാക്‌സിൻ സ്വീകരിക്കാൻ വി.എസ് എത്തിയത് നടന്ന് ; കുത്തിവയ്ക്കുമ്പോൾ ആ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണവും ; രണ്ടാം ഡോസ് കൂടി എടുത്താൽ പുന്നപ്ര സമരനായകൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിച്ച വി.എസിന്റെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വി എസ്. കിടന്നുപോയെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി വി എസ് നടന്നാണ് വാക്‌സിൻ സ്വീകരിക്കാൻ ആശുപത്രിയിൽ എത്തിയത്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരിക്കെ ആരോഗ്യ പരമായ കാരണങ്ങളാൽ വി എസ്.തത്സ്ഥാനം ഒഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ വി.എസിന്റെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വി.എസിന്റെ തിരിച്ചു വരവ് പ്രഖ്യാപനം പോലെ കോവിഡ് വാക്‌സിൻ എടുക്കാൻ വി എസ്. ജനറൽ ആശുപത്രിയിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വി.എസിന് ഡോക്ടർമാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് മുപ്പ്ത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു. വാക്‌സിനെടുത്ത ശേഷം പുറത്തേക്കിറങ്ങിയതാവാട്ടെ പതിവു ശൈലിയിൽ തലയുയർത്തി പിടിച്ച്.

രാവിലത്തെ പതിവു നടത്തമൊഴികെ ബാക്കിയെല്ലാം ശീലങ്ങളും ഇപ്പോൾ പതിവു പോലെ.അതിരാവിലെ എണീറ്റാൽ പത്രങ്ങളെല്ലാം അരിച്ചു പെറുക്കി വായന. പിന്നീട് ടി.വിയിലെ വാർത്താ ചാനലുകൾക്കു മുൻപിലേക്ക്. ഇപ്പോൾ കേരളാ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ചർച്ചകളുമെല്ലാം ചാനലുകളിലൂടെയാണ് അറിയുന്നത്.

കോവിഡ് വാക്‌സിൻ എടുത്ത് വൈറസ് ഭീതി ഒഴിവാക്കും. അതിന് ഒരു ഡോസ് വാക്‌സിനും കൂടെ എടുത്താൽ മതി. 28 ദിവസം കഴിയുമ്പോൾ വി എസ് അതും എടുക്കും. അതോടെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനാവുന്ന അവസ്ഥ വരും. കോവിഡ് പ്രേട്ടോകോൾ പ്രശ്‌നങ്ങൾ മാറിയാൽ പുന്നപ്ര സമര നായകൻ വീണ്ടും സജീവമാകും.

വി എസ്. കോവിഡ് വാക്‌സിനെടുക്കാൻ നേരിട്ടെത്തിയതിന് തന്നെ വൻ പ്രചരണം നൽകാനുള്ള ഒരുക്കത്തിലാണ് വി എസ്. അനുകൂലികൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിനു വി എസ് ഇറങ്ങുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് അവർ. വാക്‌സിൻ എടുത്തതിനാൽ അദേഹം ചിലയിടങ്ങളിൽ പ്രചരണ രംഗത്ത്് എത്തുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്തെ വീട്ടിൽ തന്നെ വിശ്രമത്തിൽ കഴിഞ്ഞിരുന്ന വി എസ്. വീണ്ടുമൊരു രാഷ്ട്രീയ കുതിപ്പിന് തയ്യാറെടുക്കുകയാണ്. അണികൾ ആവേശത്തോടെയുള്ള കാത്തിരിക്കുകയാണ് മുത്തേ, മുത്തേ മണിമുത്തേ, ഞങ്ങടെ നെഞ്ചിലെ മണിമുത്തേ എന്ന മുദ്രാവാക്യം മുഴക്കാൻ.