video
play-sharp-fill
സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം : സന്തോഷ് ഈപ്പനെ അറിയില്ല, ഒരു ഐഫോണും വാങ്ങിയിട്ടില്ല :എല്ലാ ആരോപണങ്ങളും നിഷേധിച്ച് വിനോദിനി രംഗത്ത് ; ഞാൻ ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പനും

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം : സന്തോഷ് ഈപ്പനെ അറിയില്ല, ഒരു ഐഫോണും വാങ്ങിയിട്ടില്ല :എല്ലാ ആരോപണങ്ങളും നിഷേധിച്ച് വിനോദിനി രംഗത്ത് ; ഞാൻ ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പാർട്ടിയേയും കോടിയേരി ബാലകൃഷ്ണനെയും പ്രതിസന്ധിയിലാക്കി ഐഫോൺ വിവാദം.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു.ഒപ്പം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അപ്പോഴാണ് ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ ഫോൺ വിനോദിനിയ്ക്ക് നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.ഐ ഫോൺ നൽകിയത് സ്വപ്നാ സരേഷിനാണ്. സ്വപ്നാ സരേഷിന് നൽകിയ ഫോൺ അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്നും സന്തോഷ് ഈപ്പൻ. വില കൂടിയ ഫോൺ യുഎഇ കോൺസൽ ജനറലിന് നൽകിയെന്നാണ് സ്വപ്ന പറഞ്ഞത്.

സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മാർച്ച് 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വർണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണിൽ ഒരു സിം കാർഡിട്ട് ഫോൺ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു.

ഫോണിന്റെ ഐഎംഇഎ നമ്പർ പരിശോധിച്ച് സിം കാർഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. സ്വപ്ന കോൺസൽ ജനറലിന് നൽകിയെന്ന് പറയപ്പെടുന്ന ഫോൺ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളിൽ കസ്റ്റംസ് വിശദമായി അന്വേഷിക്കും.