video
play-sharp-fill
കൊവിഡ് രോഗികൾക്ക് നഗരസഭ ഭക്ഷണം നല്കുന്നത് പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞ്;  എന്നാൽ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ തൂക്കിക്കൊല്ലും; വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോട്ടയം നഗരസഭയുടെ പ്ലാസ്റ്റിക്ക് വേട്ട: കൊവിഡ് മൂലം ദുരിതത്തിലായ സ്ഥാപനങ്ങൾക്ക് ഇരുട്ടടി നൽകി നഗരസഭ; പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ഉടമകളും

കൊവിഡ് രോഗികൾക്ക് നഗരസഭ ഭക്ഷണം നല്കുന്നത് പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞ്; എന്നാൽ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ തൂക്കിക്കൊല്ലും; വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോട്ടയം നഗരസഭയുടെ പ്ലാസ്റ്റിക്ക് വേട്ട: കൊവിഡ് മൂലം ദുരിതത്തിലായ സ്ഥാപനങ്ങൾക്ക് ഇരുട്ടടി നൽകി നഗരസഭ; പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ഉടമകളും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകളെയും വ്യാപാരികളെയും ആത്മഹത്യയ്ക്കു തള്ളിവിട്ട് നഗരസഭയുടെ പ്ലാസ്റ്റിക്ക് വേട്ട. പ്ലാസ്റ്റിക്ക് നിരോധിച്ചതിന്റെ പേരിലാണ് നഗരസഭ ഇപ്പോൾ വൻ തോതിൽ കടകളിൽ റെയിഡ് നടത്തുന്നത്. കഞ്ഞിക്കുഴിയിലെ കടകളിലടക്കം പരിശോധന നടത്തി പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു.

കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന ഹോട്ടലുകളുകളും വ്യാപാര സ്ഥാപനങ്ങളും  തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതേയുള്ളു. ഇതിൽ തന്നെ പലസ്ഥാപനങ്ങളും വൻ നഷ്ടത്തിലുമാണ് പ്രവർത്തിക്കുന്നത് .ഈ സ്ഥാപനങ്ങളിലാണ് പ്ലാസ്റ്റിക്കിന്റെ പേരിൽ നഗരസഭ റെയിഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ അധികൃതർ റെയിഡ് നടത്തി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നവരിൽ നിന്നും നഗരസഭ അധികൃതർ പിഴ അടക്കം ഈടാക്കിയിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് പ്ലാസ്റ്റിക്ക് ഉപകരണങ്ങളാണ് ഉപയോഗിക്കാൻ എളുപ്പം എന്ന് വ്യാപാരികളും ആരോഗ്യ വകുപ്പും കോവിഡ് ബാധിതരും പറയുന്നു. ഉപയോഗ ശേഷം കളയാൻ സാധിക്കുന്ന വസ്തുക്കൾക്കാണ് കൊവിഡ് കാലത്ത് ഡിമാന്റ് കൂടുതൽ. പ്ലാസ്റ്റിക്കും ഡിസ്‌പോസിബിളും അല്ലാത്ത ഉപകരണങ്ങളിൽ ഭക്ഷണം കഴിക്കുകയോ, സാധനങ്ങൾ വാങ്ങുകയോ ചെയ്യുമ്പോൾ കൊവിഡ് പടരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.

ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനും ഡിസ്‌പോസിബിൾ ഉപകരണങ്ങൾക്കും ആവശ്യക്കാർ ഏറിയത്. എന്നാൽ, ഇപ്പോൾ ഇത്തരം ഉപകരണങ്ങൾ പോലും നഗരസഭ അധികൃതർ പരിശോധന നടത്തി പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് അക്ഷരാർത്ഥത്തിൽ സ്ഥാപന ഉടമകളോട് ചെയ്യുന്ന ചതിയാണ്. കൊവിഡ് മൂലം തകർന്നടിഞ്ഞ വ്യാപാര മേഖലയിൽ ചെറിയ മാറ്റം വന്ന് തുടങ്ങിയതോടെയാണ് നഗരസഭയുടെ റെയ്ഡും ആരംഭിച്ചത്. സംബന്ധിച്ചു വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.