എനിക്കുള്ള അസുഖം എന്തായാലും അത് മാറുമെന്ന് ഉറപ്പാണ് ; തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗമാണ് : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ ചികിത്സ നിർദ്ദേശിച്ച വി.മുരളീധരന് മറുപടിയുമായി ശശിതരൂർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ തനിക്ക് ചികിത്സ നിർദ്ദേശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ശശി തരൂർ എം.പി രംഗത്ത്. തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്കുറപ്പാണെന്നും പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം, മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണെന്നുമാണ് ശശിതരൂർ മുരളീധരന് മറുപടി നൽകിയത്.

എന്നാൽ ആ രോഗത്തിന് നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും ഒരു ചികിത്സയില്ലെന്നും ശശി തരൂർ പറഞ്ഞു. നേരത്തെ മോദിയുടെ താടിയും രാജ്യത്തിന്റെ ജി.ഡി.പിയുമായി ബന്ധപ്പെട്ടുള്ള ഐ.സി.യുവിന്റെ ട്രോൾ ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വി.മുരളീധരൻ രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളർച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളം കൂടിയതും ചേർത്ത ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തിരുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാൽ ഇതാണ് എന്ന ക്യാപ്ഷനോടെയായിരുന്നു ശശി തരൂർ ട്രോൾ പങ്കുവച്ചതും.

ഇതേ തുടർന്ന് ശശി തരൂരിന് ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആശുപത്രിയിൽ ഒരു വാർഡ് ഇട്ട് തരാമെന്നും അസുഖത്തിൽ നിന്ന് സുഖം പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നുമായിരുന്നു വി.മുരളീധരന്റെ മറുപടി. നിരവധി പേരാണ് ശശി തരൂർ പങ്കുവെച്ച ട്രോൾ ട്വിറ്ററിൽ റീ ട്വീറ്റ് ചെയ്ത് രംഗത്ത് എത്തിയതും.