play-sharp-fill
തിരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ പ്രതിഫലം ലഭിച്ചില്ല: പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാർ

തിരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ പ്രതിഫലം ലഭിച്ചില്ല: പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാർ

സ്വന്തം ലേഖകൻ

കോട്ടയം : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ ടാക്സി വാഹനങ്ങളുടെ വാടക ഇതുവരെയും ലഭ്യമായിട്ടില്ലന്ന് പരാതി. ഈ വാടക എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) കോട്ടയം ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ. ടാക്സി വാഹനങ്ങൾ നൽകണമെങ്കിൽ. ബന്ധപ്പെട്ട അധികാരികളുടെ ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ വാഹനം നൽകുവാൻ കഴിയൂ എന്ന് ഭാരവാഹികൾ അറിയിച്ചു. വാഹനം ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം. ഓട്ടത്തിന് വിളിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം വാഹനം വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥന് ഉണ്ടാവണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളിൽ ഡീസൽ അടിക്കുന്നതിനു ചെലവിനു ഉള്ള പൈസ അഡ്വാൻസായി നൽകണം. അതോടൊപ്പം വാഹനങ്ങൾ ഓടിയ വാടക. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൽകുവാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും ആവശ്യപ്പെട്ടു.