സംസ്ഥാനത്ത് നാളെ പണിമുടക്ക് ; സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങില്ല ; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് നാളെ പണിമുടക്ക് ; സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങില്ല ; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥനാത്ത് നാളെ പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ചാണ് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ദിനംപ്രതി ഇന്ധന വില കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെനന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കിൽ പങ്കെടുക്കും.

പണിമുടക്കിൽ ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി.ബസുകൾ തുടങ്ങിയവ നിരത്തിലിറങ്ങില്ല. എന്നാൽ പാൽ, പത്രം, ആംബുലൻസ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ധന വിലവർദ്ധനവ് മുഴുവൻ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്നും സംയുക്ത സമരസമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags :