video
play-sharp-fill

ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ  യുവാവിന്റെ മരണം:  33 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ യുവാവിന്റെ മരണം: 33 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വാഹനഅപകടത്തിൽ മരണപ്പെട്ട യുവാവിന്റെ രക്ഷിതാക്കൾക്ക് മുപ്പത്തിമുന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകികൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബുണൽ ജഡ്‌ജി വി.ജി.ശ്രീദേവി വിധി പ്രസ്ഥാപിച്ചു. ഏറ്റുമാനൂർ പാല റോഡിൽ കട്ടച്ചിറ പള്ളികവലയിലാണ് അപകടം നടന്നത്.

2018 മെയ് അഞ്ചാം തീയതി രാവിലെ പത്തു മണിയോടെ ഏറ്റുമാനൂർ പുന്നത്തറ പുത്തേട്ട് വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ ജയപാൽ സി നായർ (25) ഓടിച്ചു വന്ന മോട്ടോർ സൈക്കിളിനെ എതിരെ അമിത വേഗതയാലും അശ്രദ്ധമായും ഓടിച്ചു വന്നകാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മോട്ടോർ സൈക്കിളിൽ നിന്നും റോഡിലേക്ക് തെറ്റിച്ചു വീണ ജയ്പാൽ സി നായരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ ഏറ്റ ഗുരുതരമായ പരിക്കുകൾ മൂലം അന്നു തന്നെ മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കാറിന്റെ ഡ്രൈവർക്കെതിരെ കൃത്യത്തിന് ഇന്ത്യൻ ശിക്ഷാ നീയമം 279,338,304(A) വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസെടുത്തിരുന്നു.
ഏറ്റുമാനൂർ തെള്ളകത്ത്‌ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആയിരുന്നു ഗോപാൽ സി നായർ.

കാറിന്റെ ഡ്രൈവറേയും ഉടമസ്ഥനേയും ഇൻഷ്വറൻസ് കമ്പനിയേയും പ്രതികളാക്കി
നഷ്ടപരിഹാരത്തിനായി രക്ഷിതാക്കൾ കോട്ടയം മോട്ടോർ ആക്സിഡന്റ് കോടതിയിൽ നൽകിയ ഹർജിയിൽ വിശദമായി തെളിവെടുത്ത കോടതി ഹർജിക്കാരുടെ കോടതിചിലവും പലിശയും ഉൾപ്പെടെ മുപ്പത്തി മൂന്നു ലക്ഷം രൂപ ഒരു മാസത്തിനകം ഹർജിക്കാർക്ക് നൽകുവാൻ കാറിന്റെ ഇൻഷ്വറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.
ഹർജിക്കാർക്ക് വേണ്ടി അഡ്വ.വി.ബി.ബിനു കോടതിയിൽ ഹാജരായി.