video
play-sharp-fill

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇലന്തൂർ ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെ ഒട്ടം വിളിക്കാൻ എത്തിയവർ ആരെയും കാണാതെ വന്നതോടെ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കൊച്ചുമോനെ കണ്ടത്. ഇവർ കൊച്ചുമോനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുമായി പിണങ്ങി തനിച്ചാണ് കൊച്ചുമോൻ താമസിച്ചിരുന്നത്. ഇന്നലെ രാത്രി കൊച്ചുമോനും മറ്റു മൂന്നുപേരുമായി വീട്ടിനുള്ളിൽ മദ്യസൽക്കാരം നടന്നിരുന്നു. ഇതേ തുടർന്ന് ഉണ്ടായ വാക്കുതർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രഥാമിക നിഗമനം.

കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമായി പൊലീസ് കരുതുന്നത്. മദ്യപിക്കാൻ വീട്ടിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.