
ഇൻഡിക്കേറ്ററില്ലാതെ സ്കൂട്ടർ തിരിഞ്ഞു: വെട്ടിച്ച് മാറ്റിയ കാർ രണ്ട് വണ്ടിയിലിടിച്ചു: കോട്ടയം മണർകാട്ട് നിയന്ത്രണം വിട്ട കാർ രണ്ട് വാഹനത്തിൽ ഇടിച്ചു: ഒരാൾക്ക് പരിക്കേറ്റു
സ്വന്തം ലേഖകൻ
കോട്ടയം: ഇൻഡിക്കേറ്ററിടാതെ തിരിഞ്ഞ സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച കാർ ഇതേ സ്കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച കാർ മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ അരീപ്പറമ്പ് സ്വദേശിയായ അനു (25) വിന് ഗുരുതരമായി പരിക്കേറ്റു.
മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ചിരുന്ന കാറാണ് ഇയാളുടെ സ്കൂട്ടറിൽ ഇടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് കവലക്ക് സമീപം പെരുമാനൂർകുളം ജംഗഷനിൽ എത്തിയപ്പോൾ ഇൻഡിക്കേറ്റർ ഇല്ലാതെ പള്ളി ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടറിലേക്ക് റിറ്റ്സ് കാർ ഇടിച്ച് കയറുകയായിരുന്നു. സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു ഇൻഡിക്ക കാറിലേക്ക് ഇടിച്ചാണ് റിറ്റ്സ് നിന്നത്.
ടയർ അടക്കം പൊട്ടി അടർന്ന സ്കൂട്ടർ പൂർണമായും തകർന്നു.
അനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.