play-sharp-fill
സംഘപരിവാറുകാര്‍ ഫാന്‍സ് പേജ് വരെ ഉണ്ടാക്കി; ശബരിമലയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതോടെ കണ്ണില്‍ക്കരടായി; ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് അവസാന വിവാദം; വിവാദങ്ങളും വിമര്‍ശനങ്ങളും കൂടെപ്പിറപ്പായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു

സംഘപരിവാറുകാര്‍ ഫാന്‍സ് പേജ് വരെ ഉണ്ടാക്കി; ശബരിമലയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതോടെ കണ്ണില്‍ക്കരടായി; ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് അവസാന വിവാദം; വിവാദങ്ങളും വിമര്‍ശനങ്ങളും കൂടെപ്പിറപ്പായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖം നോക്കാതെ നടപടിയെടുക്കുന്ന, വിവാദങ്ങളുടെ കൂട്ടുകാരനായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കണ്ണൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലഘിച്ചവരെ കൊണ്ട് ഏത്തമിടീച്ചതാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായ അവസാന വിവാദം.

ഒരുകാലത്ത് സംഘപരിവാറുകാരുടെ ഇഷ്ട തോഴനായിരുന്നു അദ്ദേഹം. യതീഷിന്റെ പേരില്‍ ഫാന്‍സ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലോടെ സംഘപരിവാറിന്റെ കണ്ണിലെ കരടായി യതീഷ്. ഈ വിവാദത്തിനിടെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത് വന്‍ വിവാദമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലിയില്‍ എല്‍ഡിഎഫ്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ സാരമായി ബാധിച്ചു.

നിലയ്ക്കലിലെ ആക്ഷന്‍ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങള്‍ മറുപടി നല്‍കിയ എസ്പി. ഇതോടെ യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്ത്തപ്പെട്ടു. എന്നാല്‍ നിലയ്ക്കലിലെ ഇടപെടല്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കിയത് കഷ്ടകാലമാണ്. നിലയ്ക്കലില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് വലിയ വിവാദമായി. ജഡ്ജിയോട് മാപ്പു പറഞ്ഞാണ് അന്ന് യതീഷ് ചന്ദ്ര തടിയൂരിയത്. ശബരിമലിയില്‍ പൊന്‍രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

ആലുവ ബസ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാലും ഈ ബട്ടണ്‍ ഒരു തവണ അമര്‍ത്തിയാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലും എസ്പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഫ്‌ളൈയിംങ് സ്‌ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാര്‍ത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.

റോഡ് നിയമം തെറ്റിച്ച് കാറില്‍ കുതിച്ചപ്പോള്‍ യതീഷ് ചന്ദ്രയെ യുവതി പിന്തുടര്‍ന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. കൊച്ചി നഗരത്തില്‍ വച്ചായിരുന്നു സംഭവം. കാറില്‍ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിര്‍ത്തിയ യുവതി വാഹനം നിര്‍ത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടെയില്‍ നാട്ടുകാര്‍ ഓടിക്കൂടി. മൊബൈലില്‍ സംഭവം പകര്‍ത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു. യുവതിയുടെ പരാതികള്‍ ശ്രദ്ധയോടെ കേള്‍ക്കുകയാണ് ഉണ്ടായത്. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷന്‍ കുബേര വഴി നിരവധി കൊള്ളപ്പലിയക്കാരെ ഇരുമ്പഴിക്കുള്ളില്‍ ആക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇന്‍ഫോര്‍മറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്. ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയില്‍ ഹാജരാക്കി തിരികെ വരുബോള്‍ മഹിയില്‍ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടര്‍ന്ന്, ദേശീയ പാതയില്‍ കാത്ത് നിന്ന എ.എസ്പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയ യതീഷിന്റെ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഐപിഎസ് ഓഫീസര്‍മാരെ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. വര്‍ക്ക് ഔട്ട് ദൃശ്യങ്ങള്‍ യതീഷ് ചന്ദ്ര യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.