കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു: ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പന്തൽ ശശി എന്ന ഉദ്യോഗസ്ഥൻ

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു: ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പന്തൽ ശശി എന്ന ഉദ്യോഗസ്ഥൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കൊല്ലാട് സ്വദേശിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ ശശികുമാറാ ( പന്തൽ ശശി ) ണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദേഹം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്നതെന്നാണ് സൂചന.

 

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തിരുനക്കര മൈതാനത്തിൻ്റെ സ്റ്റേജിലായിരുന്നു സംഭവം. ഇവിടെ സ്റ്റേജിൽ കയറിയ ഇദേഹം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ എത്തി. തുടർന്ന് , തീ കെടുത്തിയ ശേഷം ഇദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻപത് ശതമാനത്തിന് മുകളിൽ ഇദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഇദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയിൽ നിന്നും വോളണ്ടറി റിട്ടയർമെൻ്റ് എടുത്ത ശേഷം ഇദേഹം വീടുകളിൽ വിവാഹ ചടങ്ങുകൾക്ക് അടക്കം പന്തൽ ഇടുന്ന കരാർ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലും ചിങ്ങവനത്തും കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും ഇദേഹം ജോലി ചെയ്തിട്ടുണ്ട്. എ.എസ്.ഐ ആയിരികെയാണ് ഇദേഹം സർവീസിൽ നിന്ന് വിരമിച്ചത്.