ഭർത്താവ് സൂം മീറ്റിങ്ങിൽ: ഓണായിരുന്ന ക്യാമറയ്ക്ക് മുന്നിൽ ഭർത്താവിന് ഉമ്മ നൽകി ഭാര്യ: ഭാര്യയല്ല ജോലിക്കാരിയെന്ന് സോഷ്യൽ മീഡിയ; തിരുത്തുമായി വ്യവസായി
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കോട്ടൂം സൂട്ടുമണിഞ്ഞ് ബിസിനസുകാരൻ സൂം മീറ്റിംങിൽ പങ്കെടുക്കുന്നതിനിടെ ഓടിയെത്തിയ സ്ത്രീ ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. ഇത് വ്യവസായിയും ഭാര്യയുമാണെന്നും, അല്ല വ്യവസായിയും ജോലിക്കാരിയുമാണ് എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
വീട്ടിൽ ഇരുന്ന് ഭർത്താവ് സീരിയസ്സായി ഒരു സൂം മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കവെ, ചുംബിക്കാനെത്തുന്ന ഭാര്യയുടെ വീഡിയോ എന്ന പേരിലാണ് ചിലയിടങ്ങളിൽ ഈ വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ, ചുംബിക്കുന്ന വേലക്കാരിയെന്ന പേരിലും ഇത് പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ‘സൂം കോൾ ആഹാ രസകരം’ എന്ന കുറിപ്പോടെ വ്യവസായ പ്രമുഖൻ ഹർഷ് ഗോയങ്കെയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോയിൽ ആദ്യം കാണുന്നത് ലാപ്ടോപ്പിന് മുന്നിൽ ഹെഡ് ഫോണും വെച്ച് ഗൗരവത്തോടെ സംസാരിക്കുന്ന ഭർത്താവിനെയാണ്. ഇതിനിടെ പെട്ടെന്നാണ് ഭാര്യ ഉമ്മ നൽകാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുകയാണ്. പെട്ടെന്ന് ഒഴിഞ്ഞുമാറിയ ഭർത്താവ്, എന്തായിത്? മീറ്റിങ്ങിലാണെന്നും, ക്യാമറ ഓണാണെന്ന് അറിയില്ലേ എന്നെല്ലാം ദേഷ്യപ്പെടുന്നതും കാണാം.
അപ്പോൾ സംശയത്തോടെ ലാപ്ടോപ്പിലേക്ക് നോക്കി പുഞ്ചിരിക്കുകയാണ് യുവതി. ‘ആ സ്ത്രീയെ വൈഫ് ഓഫ് ദി ഇയർ ആയി നോമിനേറ്റ് ചെയ്യുന്നു. ഭർത്താവ് ദുർമുഖം കാട്ടിയിരുന്നില്ലെങ്കിൽ ഈ വർഷത്തെ മികച്ച ദമ്ബതിമാരായി അവരെ നോമിനേറ്റ് ചെയ്യുമായിരുന്നു’ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.