ദൃശ്യം 2 ആഘോഷമാക്കി ആമസോൺ ; ജോർജുകുട്ടി എന്ന് എഴുതിയ കറുത്ത പേപ്പർ കപ്പ് ; കപ്പിലേക്ക് ചൂടുവെള്ളം ഒഴിച്ചാൽ ലാലേട്ടന്റെ ചിത്രം തെളിഞ്ഞ് വരും ; ദൃശ്യം കപ്പ് കണ്ട് അമ്പരന്ന് മോഹൻലാൽ
സ്വന്തം ലേഖകൻ
കൊച്ചി : ആമസോൺ പ്രൈമിൽ റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ നിരവധി പേരാണ് ദൃശ്യം 2 നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം ആഘോഷിക്കാൻ വേറിട്ട പല വവഴികളും ആമസോൺ ചിന്തിച്ചു. ആ ചിന്തയാണ് കറുത്ത കപ്പിലേക്ക് എത്തിയത്.
കാഴ്ചയിൽ കറുത്ത കപ്പ്. ജോർജ് കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നു.മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ഈ കപ്പിലെ രഹസ്യം പുറത്തു വിടുന്നത്. കറുത്ത കപ്പിൽ ചൂട് ചായ ഒഴിച്ചാൽ കഥ മാറും. കപ്പിന്റെ കറുപ്പ് മാറി ദൃശ്യം രണ്ടിലെ പോസ്റ്ററും വരും മോഹൻലാലും തെളിഞ്ഞു വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ തെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകളിലാണ് ആമസോൺ ഈ കപ്പ് എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ സമീർ നടത്തുന്ന കോഫി ഷോപ്പുകളിലാണ് ആദ്യം വന്നത്. 10000 പേപ്പർ കപ്പുകളിലാണ് ദൃശ്യത്തിന്റെ അത്ഭുത പോസ്റ്റർ വിരിയുന്നത്.
മോഹൻലാൽ പോലും ഈ കപ്പിന്റെ മാറ്റം കണ്ട് അത്ഭുതപ്പെടുത്തുന്നു. ദൃശ്യം സ്റ്റൈൽ താടിയുമായി നിൽക്കുന്ന ലാൽ. കറുത്ത കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുന്ന സമീർ ഹംസ. കൗതുകത്തോടെ നോക്കുന്ന ലാലും. പതിയെ ചൂടു വെള്ളം വീഴുമ്പോൾ മോഹൻലാലിന്റെ മുഖത്ത് അമ്പരപ്പാണ് ഉണ്ടാകുന്നത്.
പിന്നെ ചിത്രം തെളിയുമ്പോൾ ഹോ… എന്ന മുഖഭാവവും. ഇത് തന്നെയാണ് ഈ കപ്പിൽ ചായകുടിക്കുന്ന സാധാരണക്കാരന്റേയും അവസ്ഥ. എന്നാൽ ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നിലെ രഹസ്യം ഇതുവരെ ആമസോൺ പുറത്തു വിട്ടിട്ടില്ല.
ഒരു ഇന്ത്യൻ സിനിമയുടെ റിലീസിന് ഇത്തരത്തിൽ വ്യത്യസ്തമായ പ്രചരണം ആദ്യമായിട്ടാണ് ആമസോൺ നടത്തുന്നത്. തെരഞ്ഞെടുത്ത കഫേകളിൽ ഈ കപ്പ് എത്തി കഴിഞ്ഞു. സാധാരണക്കാർക്ക് ദൃശ്യം രണ്ടിലെ വിസ്മയം പോലെ പേപ്പർ കപ്പും കിട്ടണമെന്നാണ് തീരുമാനം. ഈ ആശയം ആമസോണിന് മുന്നിൽ വച്ചത് സമീർ ഹംസയാണ്.