play-sharp-fill
ഇരു സർക്കാരുകളും ജനങ്ങളെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇരു സർക്കാരുകളും ജനങ്ങളെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിച്ചും സംസ്ഥാന സർക്കാർ പിൻവാതിൽ നിയമനം ഇഷ്ടക്കാർക്കായി നടത്തിയും ജനങ്ങളെ ഒരുപോലെ വെല്ലുവിളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. പറഞ്ഞു.

കേരള എൻ. ജി. ഒ. അസോസിയേഷൻ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയ്ക്കുവാൻ തയ്യാറാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി. എസ് സി ലിസ്റ്റിലുള്ള യുവജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരമുണ്ടാക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, കെ.പി.സി.സി. സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംമ്പള്ളി, നാട്ടകം സുരേഷ്, ജി ഗോപകുമാർ,

അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ തോമസ് ഹെർബിറ്റ്, ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പറപ്പള്ളി, സോജോ തോമസ്, അഷ്റഫ് ഇരിവേരി, ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.