എക്സൈസിൽ കൂട്ട സ്ഥലം: മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി: സേനയിൽ കടുത്ത അമർഷം

എക്സൈസിൽ കൂട്ട സ്ഥലം: മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി: സേനയിൽ കടുത്ത അമർഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും തട്ടി വകുപ്പിൽ കൂട്ട സ്ഥലംമാറ്റം വരുന്നു. ഒരു താലൂക്കിൽ നാല് വർഷം ജോലി ചെയ്ത എക്സൈസിലെ എ ഇ വൺ ഗ്രേഡ് മുതൽ സിവിൽ എക്സൈസ് ഓഫീസർ മാരെ വരെ താലൂക്ക് വിട്ട് സ്ഥലം മാറ്റുവാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുള്ള സ്ഥലം മാറ്റത്തിൽ എക്സൈസിൽ കടുത്ത അമർഷം തുടരുകയാണ്. ജില്ലയിലെ നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുവാൻ എക്സൈസ് കമ്മീഷണറുടെ സർക്കുലർ മറയാക്കുകയാണ് എന്നാണ് ആരോപണം. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സ്ഥലം മാറ്റുന്നത് അബ്കാരി മുതലാളിമാരും കഞ്ചാവ് മാഫിയയും തഴച്ച് വളരാൻ ഇടയാക്കുമെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ താലൂക്കിലും പരിചയപരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ ജോലി ചെയ്തെങ്കിലേ കേസുകൾ കണ്ടെത്തുന്നതിനും കേസന്വേഷണം നടത്തുന്നതിനും സാധ്യമാവൂവെന്നാണ് വിലയിരുത്തുന്നത്. ഈ സർക്കുലറിന്റെ മറവിൽ നന്നായി ജോലി ചെയ്യുന്ന ഏതാനും ചില ഉദ്യോഗസ്ഥരെ മാത്രo താലൂക്ക് വിട്ട് മാറ്റാനാണ് മേലധികാരികൾ ശ്രമം നടത്തുന്നത്.

കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് പ്രമോഷനാകാൻ ഇരിക്കെയാണ് ഇത്തരം സ്ഥലം മാറ്റം നടത്തി ജീവനക്കാരെ ബുദ്ധിമുട്ടിക്കാനൊരുങ്ങുന്നത് . അതാത് താലൂക്കിൽ ജോലി ചെയ്യുന്ന വനിത സിവിൽ എക്സൈസ് ഓഫീസർ മാർക്ക് ആണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുക. കോട്ടയം ജില്ലയിൽ ആകെ 300 ജീവനക്കാരാണ് ഉള്ളത് .നിലവിൽ കോട്ടയം താലൂക്കിൽ പ്രവർത്തിക്കുന്ന കോട്ടയം റേഞ്ച് ഓഫീസ് കോട്ടയം സർക്കിൾ ഓഫീസ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇന്റെലിജൻസ് എന്നീ ഓഫീസുകളിലെ ജീവനക്കാരെ യാണ് താലൂക്കിന് പുറത്തേക്ക് അയക്കുന്നത്.

ഇവിടെ ജോലി ചെയ്യുന്നവരിലേറയും തിരുവനന്തപുരം കൊല്ലം ആലപ്പുഴ ഭാഗങ്ങളിലുള്ളവരാണ്. കാത്തിരപ്പള്ളി പൊൻകുന്നം ഭാഗങ്ങളിലുളളവരെ കോട്ടയത്തും നിയമിക്കുമ്പോൾ വേണ്ട വിധത്തിൽ കേസെടുപ്പും പരിശോധനകളും നടക്കാതെ വരുകയും ഫലത്തിൽ കഞ്ചാവ് മദ്യമാഫിയ അഴിഞ്ഞാടുകയും ചെയ്യും. മറ്റ് സേനകളിൽ ഉള്ളതിന്റെ പത്തിൽ ഒന്ന് അംഗങ്ങളേ എക്സൈസിൽ ഉളളു എന്നത് ഇത്തരം അശാസ്ത്രീയ സ്ഥലം മാറ്റത്തിന്റെ ദോഷഫലം കൂട്ടുന്നു.

എക്സൈസ് ഇൻസ്പെ ക്ടർ മാർ സംസ്ഥാനതല നിയമനം ആണെന്നിരിക്കെ കോട്ടയം ജില്ലയിൽ വർഷങ്ങളായി ജോലി നോക്കുന്ന എക്സൈസ് ഇൻസ്പെക്ടർമാരുണ്ട്. എക്സൈസിലെ കീഴ് ജീവനക്കാരെ ജില്ലാ തലത്തിലാണ് നിയമിക്കുന്നത്. ഇലക്ഷൻ അടുത്തിരിക്കെ ഈ നീക്കത്തിനെതിരെ എക്സൈസിൽ വൻ പ്രതിഷേധം ആളിക്കത്തുന്നു.