video
play-sharp-fill

ഇനി നടുറോഡിൽ ഇറങ്ങി നിന്ന് ഹെൽമറ്റ് ഊരി കൈകൾ ആകാശത്തേയ്ക്ക് ഉയർത്താം..! പെട്രോൾ വില സെഞ്ചുറി കടന്നു: കോട്ടയത്ത് വില 90 കടന്നു

ഇനി നടുറോഡിൽ ഇറങ്ങി നിന്ന് ഹെൽമറ്റ് ഊരി കൈകൾ ആകാശത്തേയ്ക്ക് ഉയർത്താം..! പെട്രോൾ വില സെഞ്ചുറി കടന്നു: കോട്ടയത്ത് വില 90 കടന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഇനി റോഡിൽ ഇറങ്ങി നിന്ന് , ബൈക്ക് യാത്രക്കാർ ഹെൽമറ്റ് ഊരി കൈകൾ ആകാശത്തിലേയ്ക്ക് ഉയർത്തി അഭിവാദ്യം ചെയ്തു കൊള്ളു, ഒടുവിൽ പെട്രോളും സെഞ്ച്വറി അടിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 രൂപയിൽ എത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോൾ വില 100.07 രൂപയിലെത്തിയത്.

തുടർച്ചയായ ഒൻപതാം ദിവസവും വില വർദ്ധിച്ചതോടെയാണ് പെട്രോൾ സെഞ്ച്വറി അടിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇന്നും വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തും പെട്രോളിന് വില 90 കടന്നിട്ടുണ്ട്. ഇന്ന് 90.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിൻ്റെ വില. ഏറ്റവും ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപയാണ് ഇവിടെ ഡീസൽ വില.

കോട്ടയത്ത് പെട്രോൾ വില 90 കടന്നു.
ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 90.08 രൂപ
ഡീസൽ: 84.67 രൂപ