play-sharp-fill
സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ

കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.

പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു . പ്രദേശവാസികളും പങ്കാകാളികളായി. ജനങ്ങളുടെ സംരക്ഷണം ആണ് സേവാഭാരതി ലക്ഷ്യം വെയ്ക്കുന്നത്. ദുരിതമുഖത്തെ കണ്ണീരൊപ്പാൻ സേവാഭാരതി പ്രവർത്തകർ ഉണ്ടാവും. കുറിച്ചി പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ശുചീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേവാപ്രമുഖ് എം എസ് കൃഷ്ണകുമാർ, സഹകാര്യവാഹ് ജി ശ്രീകുമാർ ,പി കെ ഗോപാലകൃഷ്ണൻ, കിഷോർ ഗോവിന്ദ്, ജയകുമാർ എം എസ്, വിഷ്ണു, ഗോപു, മുത്ത്,അനിൽ,

അനുപ്, സച്ചിൻ പാട്ടാശ്ശേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.