ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ് ; പുതിയ പേര് പഞ്ചാബ് കിങ്‌സ് : ഐ.പി.എൽ താരലേലത്തിന് മുൻപ് പുതിയ പേര് പ്രഖ്യാപിക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്. 2021 ഐ.പി.എൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പുതിയ പേര് പഞ്ചാബ് കിങ്‌സ് എന്നാവും.
ഐപിഎല്ലിൽ രണ്ട് ടീമുകളാണ് ഇതിന് മുൻപ് പേര് മാറ്റിയത്. ഡൽഹി ഡെയർഡെവിൾസ് എന്നത് ഡൽഹി ക്യാപിറ്റൽ ആയപ്പോൾ, റൈസിങ് പൂനെ സൂപ്പർജയന്റ്‌സ്, റൈസിങ് പൂനെ സൂപ്പർജയന്റ് എന്നാക്കി ഒടുവിലത്തെ എസ് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും നാളുകളായി പേര് മാറ്റ ചർച്ചകൾ പഞ്ചാബ് ടീമിൽ സജീവമായിരുന്നു. ഐപിഎൽ താര ലേലത്തിന് മുൻപ് പുതിയ പഞ്ചാബ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫെബ്രുവരി 18നാണ് താര ലേലം. കഴിഞ്ഞ ഐപിഎൽ സീസണിൽ പോയിന്റ് പട്ടികയിൽ അവസാനമായിരുന്നു പഞ്ചാബിന്റെ സ്ഥാനം.
2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ഇതുവരെ കിരീടത്തിൽ മുത്തമിടാൻ അവർക്കായിട്ടില്ല. 2015ൽ റണ്ണേഴ്‌സ് അപ്പായതാണ് അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി എടുത്ത് പറയാൻ ആവുന്നത്.