play-sharp-fill
ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനമെത്തുന്നത് ഇന്ത്യയില്‍; ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനമെത്തുന്നത് ഇന്ത്യയില്‍; ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍

മുംബൈ: ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റല്‍ കമ്പനി. ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഈ വരുന്ന ഏപ്രിലില്‍ ഡെറ്റല്‍ ഈസി പ്ലസ് പുറത്തിറങ്ങും.

ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും മികച്ചതാണെന്ന് വാഹനമെന്ന് കമ്പനി അപകാശപ്പെടുന്നു. മഞ്ഞ, ചുവപ്പ്, ടീ ബ്ലൂ, റോയല്‍ ബ്ലൂ എന്നീ നാല് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമത്തിലുമാണ് തങ്ങളെന്ന് ഡെറ്റല്‍ സ്ഥാപനകനായ യോഗേഷ് ഭാട്ടിയ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായു മലിനീകരണത്തെ ചെറുക്കാന്‍ എല്ലാവരും മുന്നിട്ടു വരണം എന്ന് അഭ്യര്‍ത്ഥിച്ച ഡെറ്റല്‍ സ്ഥാപകന്‍ വൈദ്യുതി വാഹനങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രൊഡക്റ്റുകള്‍ വര്‍ദ്ധിപ്പിച്ചെന്നും അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണം നടത്തിയിരുന്നു.