നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്
കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കന്നതിനായി വരുന്ന മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഒരു ഓഫീസിലെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലി ചെയ്യാനുള്ള അവസരമാണ് ഏസ്‌വെയര്‍ ഹബ്ബുകളില്‍ ഒരുക്കുന്നത്. ജോലി ചെയ്യുന്നതിനാവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസമില്ലാത്ത വൈദ്യുതിയുടെ ലഭ്യത, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം, മീറ്റിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും.
ഒരേ സമയത്ത് എട്ടു മുതല്‍ പതിനാറ് പേര്‍ക്കു വരെ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍, സ്വകാര്യത ഉറപ്പു വരുത്തി ക്യുബിക്കിളുകളായാണ് ഹബ്ബുകള്‍ തയ്യാറാക്കുന്നത്. റീഫ്രഷ്‌മെന്റ്, പ്രിന്റിംഗ് തുടങ്ങിയ മികച്ച സൗകര്യങ്ങളോടെ ബിസിനസ് മീറ്റിങ്ങുകള്‍ ചെയ്യുന്നതിനുള്ള മീറ്റിംഗ് റൂം മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പുറമേ മൈക്രോ എടിഎം, മണി ട്രാന്‍സ്ഫര്‍, ബില്‍ പെയ്‌മെന്റ്‌സ്, പാന്‍കാര്‍ഡ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ ഫയലിംഗ്, ഗവണ്‍മെന്റ് സര്‍വ്വീസ് തുടങ്ങി നൂറിലധികം സേവനങ്ങളും ഈ ഹബ്ബുകളില്‍ ലഭ്യമാകും.
വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ഏസ്‌വെയര്‍ ഹബ്ബുകള്‍ പ്രയോജനകരമാവുമെന്ന് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് സിഇഒ ജിമ്മിന്‍ ജെയിംസ് കുറിച്ചിയില്‍ പറഞ്ഞു. ഓഫീസിലേക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഏറ്റവുമടുത്തുള്ള ഏസ്‌വെയര്‍ ഹബ്ബിലെത്തി ജോലികള്‍ പൂര്‍ത്തിയാക്കാനാവും. ഭാവിയില്‍ ഒരോ 10 കിലോ മീറ്റര്‍ പരിധിയിലും ഒരു ഏസ്‌വെയര്‍ ഹബ്ബ് എന്ന രീതിയിലേക്ക് സേവനങ്ങള്‍ വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.