അനാഥയായി വളർന്നു; അമ്മയുടെ വാത്സല്യം നുകരാനായി വളർത്തമ്മയുടെ കൈപിടിച്ച് മലയാള നാട്ടിലെത്തിയ ജുവലിന്റെ ജീവിതത്തിൽ അനാഥത്വത്തിന്റെ കരിനിഴൽ വീഴ്ത്തി അപകടം; സാലിയുടെ മരണത്തോടെ വീണ്ടും ഇരുട്ടിലാകുന്നത് ജുവലിന്റെ സ്വപ്‌നങ്ങൾ; അപകടത്തിന്റെ സി.സി.ടി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: നിയന്ത്രണം വിട്ട് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിന്റെ രൂപത്തിൽ മരണം സാലിയെ കവർന്നെടുത്തപ്പോൾ അനാഥയായത് ജൂവൽമേരിയെന്ന ആറു വയസുകാരിയായിരുന്നു. ബാല്യത്തിൽ തന്നെ ഉറ്റവരെ നഷ്ടപ്പെട്ട ജുവലിന് അമ്മയെന്നു സ്വന്തമായി വിളിക്കാൻ സാലിയെ ലഭിച്ചിട്ട് കഷ്ടിച്ച് ഒരു മാസം ആയതേയുള്ളൂ. ഇതിനിടെയാണ് സുരക്ഷിതത്വത്തിന്റെ കൈ തട്ടിത്തെറിപ്പിച്ച് അതിവേഗത്തിലെത്തിയ കാർ ജുവലിനെ അനാഥത്വത്തിലേയ്ക്കു തള്ളിയിട്ടത്.

ഞായറാഴ്ച രാത്രിയിൽ മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിലുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ ചെറുവാണ്ടൂർ വള്ളോകുന്നേൽ സാലി(46)യാണ് മരിച്ചത്. സാലിയ്‌ക്കൊപ്പമുണ്ടായിരുന്ന ആറുവയസുകാരി ജൂവലിനെ കാർ ഇടിച്ചു തെറുപ്പിച്ചെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപെട്ടിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ജൂവൽമേരി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ മരിച്ച സാലിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും. ഒരു മാസം മുൻപാണ് ഡൽഹിയിൽ നിന്നും ജുവലിനെ സാലി ദത്തെടുത്തത്. ഇതിനു ശേഷം നാട്ടിലെത്തിയ സാലി, കുട്ടിയെ സമീപത്തെ ബന്ധുവിനെ പരിചയപ്പെടുത്തുന്നതിനു കൊണ്ടുപോയതായിരുന്നു. ഇവിടെ നിന്നും തിരികെ എത്തുന്നതിനിടെയാണ് അപകടമുണ്ടായി സാലി മരിച്ചത്.

രാത്രിയിൽ വാഹനത്തിന്റെ ലൈറ്റുകൾ ഡിം ചെയ്യാത്തതിലുണ്ടായ വീഴ്ചയാണ് അപകടത്തിനു കാരണമായതെന്നാണ് സംശയിക്കുന്നത്. എതിർ ദിശയിൽ നിന്നും കണ്ണിലേയ്ക്ക് അടിച്ചു കയറിയ വെളിച്ചം കാരണം റോഡിലൂടെ കാൽനടയായി റോഡ് ക്രോസ് ചെയ്തവരെ കാണാൻ ഡ്രൈവർക്കു സാധിക്കാനായില്ലെന്നാണ് കരുതുന്നത്. ഇടിച്ച കാർ വെട്ടിയ്ക്കാൻ ശ്രമിച്ചതായോ, ബ്രേക്ക് ചെയ്യുന്നതായോ വീഡിയോ ദൃശ്യങ്ങളിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വിശദമായ അന്വേഷണത്തിലേയ്ക്ക ഏറ്റുമാനൂർ പൊലീസ് കടക്കുകയാണ്.