video
play-sharp-fill

ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ

ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്.

അതേസമയം നോപാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന വിശദീകരണമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്ന് 12,000 രൂപ പിഴ ഇടാക്കി ഇ ചെല്ലാൻ വാഹന ഉടമകൾക്ക് നൽകി. എലിവേറ്റഡ് ഹൈവേയിൽ മിക്കയിടത്തും നോ പാർക്കിങ്ങ് ബോർഡ് വെച്ചിട്ടുണ്ട്. എങ്കിലും ഇതുവഴി പോകുന്നവർ വാഹനം നിർത്തി സെൽഫി എടുക്കുന്നത് പതിവായിരുന്നു.

ബൈപ്പാസിൽ നിയമലംഘനം നടത്തി ഒരിക്കൽ പിടിക്കപ്പെട്ടവർ കുറ്റം ആവർത്തിച്ചാൽ ഇ ചെല്ലാൻ പരിശോധിച്ച് അവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് എം. വി. ജിംസൺ സേവ്യർ പോൾ വ്യക്തമാക്കി.