
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സിബിഎസ്ഇ സ്‌കൂളുകൾ 2021 ഏപ്രിൽ ഒന്നിന് തുറക്കും. സംസ്ഥാനത്ത സിബിഎസ്ഇ സ്‌കൂളുകളിൽ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്.എന്നാൽ പത്ത്, പ്ലസ്ടു പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് സിബിഎസ്ഇ വിശദീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം സംസ്ഥാനങ്ങളുടെ മാർഗ നിർദേശങ്ങൾ പാലിച്ച് വേണം സ്‌കൂളുകൾ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ സന്യാം ഭരദ്വാജ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറി ഇന്ദിര രാജൻ ഉൾപ്പെടെ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇയുടെ പുതിയ ഉത്തരവ്.കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്വീകരിക്കാനും മുഖാമുഖം അധ്യായനം നടത്തുന്നതിനും സ്‌കൂളുകൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂൾ അടച്ചിട്ടത് മൂലം ഓരോ വിദ്യാർത്ഥിയുടെയും പഠനത്തിലുണ്ടായ വിടവ് നികത്തുന്നത് മുൻപിൽ വെച്ച് അധ്യാപകർ വ്യക്തിഗത ശ്രദ്ധ നൽകണം. ഒൻപത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഫൈനൽ പരീക്ഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ വിദ്യാർഥികളെ സജ്ജരാക്കണമെന്നും സിബിഎസ്ഇ സർക്കുലറിൽ ഉണ്ട്.