ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ തുടരുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ തുടരുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പ്രധാനപാതകള്‍ക്കു പുറമേ ഉപപാതകളിലൂടെയും ഉള്ള ജാഥാപര്യടനം ശ്രദ്ധേയമായി.
മേഖലാ അടിസ്ഥാനത്തില്‍ 11, 12 തീയതികളിലാണ് ജാഥാ പര്യടനം. ഓരോ മേഖലയിലും ഒന്നിലേറെ ജാഥകളാണ് പര്യടനം നടത്തുന്നത്. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയൊട്ടാകെ നടക്കുന്ന 46 ജാഥകളും ഇന്ന് പര്യടനം പൂര്‍ത്തിയാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീമ എസ് നായര്‍ (എന്‍ജിഒ യൂണിയന്‍), പി ബി കുരുവിള (കെഎസ്‍ടിഎ), കെ ആര്‍ അനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് കോട്ടയം മേഖലയില്‍ പര്യടനം നടത്തുന്നത്.
വി കെ ഷിബു (കെഎസ്ടിഎ), എം എന്‍ അനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍), ആര്‍ സുരേഷ് (സമരസമിതി) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് വൈക്കം മേഖലയില്‍ പര്യടനം നടത്തുന്നത്.
പി എന്‍ കൃഷ്ണന്‍ നായര്‍ (എന്‍ജിഒ യൂണിയന്‍), ഒ ആര്‍ പ്രദീപ് കുമാര്‍ (കെജിഒഎ), മജീദ് വി പി (എംജിയുഇഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് ഏറ്റുമാനൂര്‍ മേഖലയില്‍ പര്യടനം നടത്തുന്നത്.
വി കെ ജയശ്രീ (കെജിഒഎ), എസ് പി സുമോദ് (സമരസമിതി), ടോമി ജോസഫ് (എകെപിസിടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് കടുത്തുരുത്തി മേഖലയില്‍ പര്യടനം നടത്തുന്നത്.
ജെ അശോക് കുമാര്‍ (എന്‍ജിഒ യൂണിയന്‍), വിനീത് കെ എസ് (സമരസമിതി), സാബു ഐസക് (കെഎസ്ടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് പാലാ മേഖലയില്‍ പര്യടനം നടത്തുന്നത്.
സന്തോഷ് കെ കുമാര്‍ (എന്‍ജിഒ യൂണിയന്‍), ആര്‍ അര്‍ജുനന്‍ പിള്ള (കെജിഒഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് പൂഞ്ഞാര്‍ മേഖലയില്‍ പര്യടനം നടത്തുന്നത്.
ഉദയന്‍ വി കെ (എന്‍ജിഒ യൂണിയന്‍), കെ വി അനീഷ് ലാല്‍ (കെഎസ്ടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ പര്യടനം നടത്തുന്നത്.
ടി ഷാജി (എന്‍ജിഒ യൂണിയന്‍), പി എന്‍ ജയപ്രകാശ് (സമരസമിതി) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് ചങ്ങനാശ്ശേരി മേഖലയില്‍ പര്യടനം നടത്തുന്നത്.
മുഹമ്മദ് അന്‍സിന്‍ (സമരസമിതി), ജോയല്‍ ടി തെക്കേടം (എന്‍ജിഒ യൂണിയന്‍) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് പുതുപ്പള്ളി മേഖലയില്‍ പര്യടനം നടത്തുന്നത്.