ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തം; 150 തൊഴിലാളികളെ കാണാതായി; നിരവധി വീടുകള്‍ ഒഴുകിപ്പോയി; പടുകൂറ്റന്‍ മഞ്ഞ്മല ഇടിഞ്ഞ് വീണത് തീര്‍ഥാടന കേന്ദ്രമായ ജോഷിമഠിന് സമീപം; മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് വിദഗ്ധര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 150 പേര്‍ മരിച്ചതായി സംശയം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. നിലവില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്.
കുത്തിയൊഴുകി എത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെത്തുടര്‍ന്ന് വന്‍തോതില്‍ വെളളം കുത്തിയൊലിച്ച് എത്തിയതോടെ അളകനന്ദ നദിയിലെ ജലവൈദ്യുതപദ്ധതിയോടനുബന്ധിച്ചുളള അണക്കെട്ട് തകര്‍ന്നു. ജലവൈദ്യുപദ്ധതിക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായെന്നും വിവരമുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചു.
അപകടത്തെ തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അളകനന്ദ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അളകനന്ദ നദിയുടെ തീരത്തുളളവരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രദേശത്ത് മിന്നല്‍ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗംഗാനദിയുടെ കരയിലുളളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.