play-sharp-fill
എസ് എം ഇ യെ തകർക്കാൻ ആസൂത്രിത ഗൂഢാലോചന : ജോഷി ഫിലിപ്പ്

എസ് എം ഇ യെ തകർക്കാൻ ആസൂത്രിത ഗൂഢാലോചന : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കാൽനൂറ്റാണ്ടുകാലം മാതൃകാപരമായി പ്രവർത്തിച്ചിരുന്ന എസ് എം ഇ സ്ഥാപനങ്ങളെ തച്ചുതകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അനുവദിച്ചുകൊടുക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌. യോഗ്യതയുള്ള സ്ഥിരം അധ്യാപകരെ നിയമിക്കാത്തതുമൂലം ബി എസ് സി എംഎൽടി കോഴ്സിന്റെ അംഗീകാരം റദ്ദാക്കാനുള്ള ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം പിൻവലിക്കണം.

ആരോഗ്യമന്ത്രിയുടെ കീഴിലുള്ള സർവകലാശാലയും സൊസൈറ്റിയും കൂടി ഒത്തുകളിച്ച് വിദ്യാർഥികളുടെ ഭാവി പന്താടുകയാണ്. എസ്സ് എം ഇ ഥാപനങ്ങളിലെ കോഴ്സുകളുടെ അംഗീകാരം തുടരെത്തുടരെ നഷ്ടപ്പെടുന്നത് സി പി എ എസ് സൊസൈറ്റി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ്. ഫീസ് പിരിക്കുന്നതിൽ മാത്രമല്ല വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻകൂടി സി പി എ എസിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതയുള്ള അധ്യാപകരില്ലാത്തതിനാൽ ബിഎസ് സി എംഎൽടിയുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ സി പി എ എസ് സൊസൈറ്റി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധക്ഷത വഹിച്ചു. എല്ലാ വർഷവും അഡ്മിഷൻ സമയത്ത്‌ എസ് എം ഇ യിലെ കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെടുന്നത് ദുരൂഹമാണ്. സ്വന്തം സ്ഥാപനങ്ങളെ സ്വകാര്യ സ്വാശ്രയലോബിക്കുവേണ്ടി ഒറ്റിക്കൊടുക്കുന്ന സമീപനമാണ് സി പി എ എസ് അധികൃതർ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം കെ എസ് യു നടത്തിയ 22 ദിവസം നീണ്ട സമരത്തെ തുടർന്നാണ് സി പി എ എസ് സൊസൈറ്റി രൂപീകരിച്ചത്. എസ്എം ഇ സ്ഥാഥാപനങ്ങളെയും വിദ്യാർഥികളെയും സംരക്ഷിക്കാൻ കെ എസ് യു പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, കെ എസ് യു നേതാക്കളായ ജോബിൻ ജേക്കബ്, സുബിൻ മാത്യു, അഭിരാം തേക്കുംപ്ലാക്കൽ, ഡെന്നിസ് ജോസഫ്, ജിഷ്ണു ജെ ജെ , അബിൻ ഇല്ലിക്കൽ, സച്ചിൻ ദേവ്, അലിൻ ജോസഫ്, മുനീറ അബ്ദുൾവഹാബ്, ഡോണ മാത്യു, ദേവിക വി ബി, യശ്വന്ത് സി നായർ, അബു എം ജെ, റിനോ ജോസഫ്, അമൽ മുരളീധരൻ, ടോംസൻ ബെന്നി, വിപിൻ അതിരമ്പുഴ, ലിബിൻ ആന്റണി, അരുൺ സേവ്യർ, അഫ്‌സൽ സലിം, മുഹമ്മദ് മുനവർ, മുഹമ്മദ് ഷാഹിൻ, ഷെറിൻ ഷിബു, ജിത്തു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.