
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ 2 പേര്‍ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 10 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയ ശേഷം വീണ്ടും എത്തി. പിന്നീട് ഹോട്ടലിനുള്ളില്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.
- കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം മടങ്ങിയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്‍തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ഇവര്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ ആരും ശ്രദ്ധിച്ചിരുന്നതുമില്ല. ജീവനക്കാരന് സംഭവത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.






