video
play-sharp-fill

തിങ്കളാഴ്ച പുലര്‍ച്ചെ സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തു; സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചിയെ തടങ്കലിലാക്കി; ഒരുവര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ; അയല്‍രാജ്യത്തെ സംഭവ വികാസങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യം

തിങ്കളാഴ്ച പുലര്‍ച്ചെ സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തു; സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചിയെ തടങ്കലിലാക്കി; ഒരുവര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ; അയല്‍രാജ്യത്തെ സംഭവ വികാസങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യം

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ കടുത്ത ആശങ്ക അറിയിച്ച് രാജ്യം. ”മ്യാന്‍മറിലെ സംഭവവികാസങ്ങളില്‍ കടുത്ത ആശങ്കയുണ്ട്?. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുന്നു. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” -മന്ത്രാലയം അറിയിച്ചു.

സൈന്യം അട്ടിമറി നടത്തി മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചി, പ്രസിഡന്റ് യുവിന്‍ മിന്റ്, മന്ത്രിമാര്‍ അടക്കമുള്ളവരെ തിങ്കളാഴ്ച പുലര്‍ച്ചെ സൈന്യം തടങ്കലിലാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തലസ്ഥാന നഗരമായ യാംഗോണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യം മൊബൈല്‍ സേവനവും നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് സൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) വക്താവ് സ്ഥിരീകരിച്ചു. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കാനും ജനാധിപത്യം പുന:സ്ഥാപിക്കാനും അമേരിക്കയും ഓസ്ട്രേലിയയും ആഹ്വാനം ചെയ്തിട്ടുണ്ട്.