വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
സ്വന്തം ലേഖകൻ
വൈക്കം: അനുഗ്രഹീത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാ കുമാരിയുടെയും മകൻ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 22നാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയർ ഡെക്കറേഷൻ കോട്രാക്ടറുമാണ് അനൂപ്. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിനെ വിജയലക്ഷ്മിക്കും ഏറെ ഇഷ്ടമാണ്. സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് മായാളികളുടെ മനസിലിടംപിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി.
Third Eye News Live
0