ഐഡിയ സ്റ്റാർ സിംഗർ ഫെയിം സോമദാസ് ചാത്തന്നൂർ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയ്ക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ചലച്ചിത്ര പിന്നണി ഗായണ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു ഇദ്ദേഹം.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ബാധിതനായിരുന്ന സോമദാസ് കോവിഡാനന്തര ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്‌ബോസ് തുടങ്ങിയ റിയലിറ്റി ഷോകളിൽ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി സംഗീത സദസുകളിൽ പാടിയിട്ടുണ്ട്‌