play-sharp-fill
കുറിച്ചിയിലെ ശങ്കരപുരം മേൽപ്പാലം നിർമ്മാണം ആരംഭിച്ചു

കുറിച്ചിയിലെ ശങ്കരപുരം മേൽപ്പാലം നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കുറിച്ചി :ശങ്കരപുരം റെയിൽവേ മേൽപാലം പണി വീണ്ടും ആരംഭിച്ചു.
കഴിഞ്ഞ കനത്ത മഴക്കാലത്ത് പണികൾ നിർത്തിവെച്ച ശേഷം പണികൾ പുനരാരംഭിക്കാൻ വൈകുകയായിരുന്നു. ഇതിനെതിരെ ശക്തമായ സമരം പ്രദേശവാസികളെ ചേർത്ത് പ്രഖ്യാപിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ പഞ്ചായത്തിലേക്ക് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി വിളിപ്പിച്ചതനുസരിച്ച് കോട്രാക്ടരും ഉദ്യോഗസ്ഥരും എത്തിച്ചേർന്നു. പണികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും അവയുടെ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു.
ഏഴാം തിയതി രണ്ടരയ്ക്ക് പഞ്ചായത്തിൽ വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിശദീകരണം നൽകാം എന്ന് എം പി കൊടിക്കുന്നേൽ സുരേഷിനാൽ നിയമിതനായ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസിഡന്റിന് ഉറപ്പും നൽകി.
പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീജീഷ്,ഷാജി റോയ്,ബെറ്റി ടോജോ
വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ അരുൺ ബാബു,എൽസി രാജു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.