video
play-sharp-fill

പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത്: 62 കിലോ കഞ്ചാവ് ജില്ലയിലേയ്ക്കു കടത്തിയ ലഹരി മാഫിയ സംഘത്തിലെ നാലു പേർ പിടിയിൽ; പിടിയിലായത് ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് കടത്തുന്ന മാഫിയ സംഘത്തിലെ കണ്ണികൾ

പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത്: 62 കിലോ കഞ്ചാവ് ജില്ലയിലേയ്ക്കു കടത്തിയ ലഹരി മാഫിയ സംഘത്തിലെ നാലു പേർ പിടിയിൽ; പിടിയിലായത് ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് കടത്തുന്ന മാഫിയ സംഘത്തിലെ കണ്ണികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബംഗളൂരുവിൽ നിന്നും പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവുമായി എത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്മാർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നും പാഴ്‌സലുകളായി 62 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. കഴിഞ്ഞ വർഷം മെയിൽ നടന്ന കഞ്ചാവ് കടത്തിലെ പ്രതികളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികൾക്ക് കഞ്ചാവ് ബംഗളൂരുവിൽ ഏർപ്പാടാക്കി നൽകിയ ചങ്ങനാശ്ശേരി മറ്റം അരിമ്പൂർ ആന്റോ ജോസഫ്(44), ആർപ്പൂക്കര ചെമ്മനംപടി തേക്കിൻ പറമ്പിൽ ഷൈൻ ഷാജി(ഷൈമോൻ – 30) വേളൂർ കൊച്ചു പറമ്പിൽ ഫൈസൽമോൻ(26), അതിരമ്പുഴ പുതുശ്ശേരിൽ വീട്ടിൽ സുബിൻ ബെന്നി(30) എന്നിവരെയാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരകരാണെന്നു കണ്ടെത്തിയ എക്‌സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം മെയിലാണ് ബംഗളൂരുവിൽ നിന്നും ഏറ്റുമാനൂരിലേയ്ക്കു കഞ്ചാവുമായി എത്തിയ ലോറി എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്. എൻ. സി. ആർ. ടി. ഇ. യുടെ പാഠപുസ്തകങ്ങൾക്കിടയിൽ പാഴ്‌സലുകളായാണ് കഞ്ചാവ് കൊണ്ടു വന്നത്. പാഠപുസ്തക ലോറിയിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വച്ചാണ് പ്രതികൾ ഇവിടെ എത്തിച്ചിരുന്നത്.

കഞ്ചാവ് കണ്ടെത്തിയ വാഹനത്തിൽ നിന്നും വാഹന ഉടമയായ അനന്തു, ഡ്രൈവർ അതുൽ റെജി എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ആറു പ്രതികൾ കേസിൽ അറസ്റ്റിലായി. നിലവിൽ എക്‌സൈസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ഫൈസൽമോനെ തിരുവനന്തപുരത്തുവെച്ചും മറ്റ് മൂന്നു പേരെ കോട്ടയത്തു വെച്ചുമാണ് പിടികൂടിയത്. എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എച്ച് നൂറൂദ്ദീന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ എസ് ദിലീപ്കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻ കുമാർ, എക്‌സൈസ് ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.