play-sharp-fill
ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍

കൊച്ചി: ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് പക്ഷത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടത് പക്ഷം കൂടുകര്‍ കരുത്താര്‍ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎം ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. പിറവം എംഎല്‍എ കൂടിയായ അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് അടുപ്പിക്കാന്‍ യാക്കോബായ സഭയിലെ ചിലരും സജീവ ഇടപെടല്‍ നടത്തുന്നുണ്ട്.

യാക്കോബായക്കാരുടെ പാര്‍ട്ടിയാണ് ജേക്കബിന്റേത്. ഇതിന്റെ തുടര്‍ച്ചയാണ് മകന്‍ അനൂപ് ജേക്കബും. യാക്കോബാ സഭയെ സിപിഎമ്മിന്റെ സഹയാത്രികരാക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി യുഡിഎഫും കളം മാറ്റാന്‍ ഒരുങ്ങുന്നുണ്ട്. ജേക്കബിന്റെ മരണ ശേഷം മകള്‍ അമ്പിളി ജേക്കബ്ബും രാഷ്ട്രീയ പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമ്പിളിയെ യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് നീക്കം. അനൂപ് പോയാല്‍ അമ്പിളിയെ കൂടെക്കൂട്ടാനാണ് യുഡിഎഫ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് പക്ഷത്തിന്റെ നീക്കങ്ങള്‍ വിജയം കണ്ടാല്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ മൂന്ന് മക്കള്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരത്തിന് ഉണ്ടാകും. ജോസ് കെ മാണി പാലായിലും അനൂപ് ജേക്കബ് പിറവത്തും ഗണേശ് കുമാര്‍ പത്തനാപുരത്തും.

കേരളാ കോണ്‍ഗ്രസ് നേതാക്കളായ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും പിജെ ജോസഫിന്റെ മകന്‍ അപുവും മത്സരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിലെ അഞ്ച് നേതാക്കളുടെ മക്കള്‍ മത്സരിക്കുന്നുവെന്ന അപൂര്‍വ്വതയും സംഭവിക്കും. അപു മത്സരത്തിനില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. ജോര്‍ജാകട്ടെ മകന്റ് കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അനൂപ് ജേക്കബിന് വേണ്ടിയുള്ള സിപിഎം ചരടുവലികള്‍ കേരളാ കോണ്‍ഗ്രസ് യോജിപ്പിലേക്ക് നയിക്കുമോ എന്നതും നിര്‍ണ്ണായകമാണ്.