
സ്വന്തം ലേഖകൻ
കോട്ടയം : വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൂടിയ പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് സംസഥാന സെക്രട്ടറി ടോം കോര , ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി കെ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് അബുബക്കർ, അരുൺ മാർക്കോസ്, ഗൗരി ശങ്കർ , അജീഷ് വടവാതൂർ, അനീഷ് ജോയ് പുത്തൂർ, ഡാനി, യദു, ബിബിൻരാജു തുടങ്ങിയവർ പ്രസംഗിച്ചു.