video
play-sharp-fill

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു ; നവവരനെ ആക്രമിച്ച് യുവതിയെ ബലമായി കൂട്ടിക്കൊണ്ട് പോയി : യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിച്ചത് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു ; നവവരനെ ആക്രമിച്ച് യുവതിയെ ബലമായി കൂട്ടിക്കൊണ്ട് പോയി : യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിച്ചത് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : മാവേലിക്കരയിൽ പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികൾക്ക് നേരെ യുവതിയുടെ വീട്ടുകാരുടെ അക്രമം. ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ യുവാവിനെ ആക്രമിച്ചശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. പുന്നമ്മൂട് പോനകം കാവുള്ളതിൽ തെക്കേതിൽ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്‌നേഹയുമാണ് അക്രമണത്തിന് ഇരയായത്.

മാവേലിക്കര പുല്ലംപ്ലാവ് റെയിൽവേ മേൽപാലത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്‌നേഹയുടെ പിതാവ് ബാബുവും സഹോദരൻ ജിനുവും ചില ബന്ധുക്കളും ചേർന്നു തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സന്തോഷിനെ ബൈക്കിൽ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്‌നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവിനെ വിവാഹം കഴിച്ചതിലുള്ള വിരോധമാവാം ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് പൊലീസ് യുവതിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തി ഭർത്താവിനൊപ്പം തിരിച്ചയച്ചു..

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബു, ജിനു എന്നിവർക്കും സ്‌നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കൾക്കും എതിരെ കേസ് എടുത്തതായി സിഐ ബി.വിനോദ് കുമാർ പറഞ്ഞു.കഴിഞ്ഞ 13നാണ് ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. സ്‌നേഹയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം നടന്നത്.

Tags :