പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം: പെൺകുട്ടിയുടെ സുഹൃത്തിനെ രണ്ടാമതും കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ട പിടിയിൽ; ആർപ്പൂക്കര സ്വദേശിയായ ഗുണ്ട പിടിയിലായത് ജയിലിൽ നിന്നിറങ്ങി ഒരു മാസം പൂർത്തിയാകും മുൻപ്

Spread the love

കോട്ടയം: പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും. ഇതേ പെൺകുട്ടിയുടെ തന്നെ മറ്റൊരു സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇപ്പോൾ ഇയാൾ പിടിയിലായിരിക്കുന്നത്. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി – 24) യെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം നഗമധ്യത്തിൽ തടത്തിപ്പറ്മ്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. 2019 ഒക്ടോബറിൽ കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ ഗണേഷിന്റെ മകൻ സുജിത്തിനെ (23) ജിബിൻ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയ ജിബിൻ കാരാപ്പുഴ സ്വദേശിയായ വിഘ്‌നേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

കാരാപ്പുഴ സ്വദേശിയായ പെൺകുട്ടിയുമായുള്ള സൗഹൃത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ജിബിൻ വിഘ്‌നേഷിനെ കുത്തിയത്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ജിബിൻ ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയാണ് നഗരമധ്യത്തിൽ വച്ച് കത്തിക്കുത്തുണ്ടായത്. തുടർന്നു, സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസിൽ വെസ്റ്റ് പൊലീസ് വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ജൂനിയർ എസ്.ഐ അഖിൽ ദേവ്, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവും ഗാന്ധിനഗർ പൊലീസ് സംഘവും ചേർന്നാണ് ജിബിനെ പിടികൂടിയത്. നേരത്തെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജിബിൻ, കയ്യിൽ കത്തിയുമായാണ് എപ്പോഴും നടക്കുന്നത്. ഗുണ്ടാ മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ജിബിനെതിരെ കാപ്പ ചുമത്തിയേക്കും.