play-sharp-fill
‘കഞ്ചാവ് തരുന്നവന്‍ തന്നെ പൊലീസിന് ഒറ്റും;കടത്താനും റിസ്‌കാ’; ലഹരിയുടെ പുതുവഴികള്‍ തേടി പോകുന്ന യുവതലമുറ ഇപ്പോള്‍ ‘മോളി’ക്ക് പിന്നാലെ

‘കഞ്ചാവ് തരുന്നവന്‍ തന്നെ പൊലീസിന് ഒറ്റും;കടത്താനും റിസ്‌കാ’; ലഹരിയുടെ പുതുവഴികള്‍ തേടി പോകുന്ന യുവതലമുറ ഇപ്പോള്‍ ‘മോളി’ക്ക് പിന്നാലെ

സ്വന്തം ലേഖകന്‍

കൊച്ചി: കഞ്ചാവ് പിടിച്ചെടുത്തു എന്ന വാര്‍ത്ത ഇല്ലാത്ത ഒരു ദിവസം പോലും അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ലഹരിയ്ക്ക് അടിമപ്പെട്ട് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് യുവതലമുറയിലെ ഒരു വലിയ വിഭാഗം. ഇവരുടെ കുടുംബ- സാമ്പത്തിക ചുറ്റുപാടുകളൊന്നും ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം. പൊലീസിന്റെ ഇന്‍ഫോമര്‍ പലപ്പോഴും ഇവരുടെ സംഘത്തില്‍പ്പെട്ട ആളുകള്‍ തന്നെയാവും. പായ്ക്കറ്റുകളിലാക്കി കടത്തുന്ന കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും പൊലീസ് പിടികൂടാനുള്ള സാധ്യതയും കൂടുതലാണ്.

രണ്ട് വര്‍ഷം മുന്‍പ് 200 കോടി രൂപയുടെ 32 കിലോ മയക്ക് മരുന്ന് കൊച്ചിയില്‍ പിടികൂടിയ സംഭവം വാര്‍ത്തയായിരുന്നു. കഞ്ചാവിനേക്കാള്‍ പതിന്മടങ്ങ് ലഹരിയാണ് വിലകൂടിയ എംഡിഎംഎ (മെത്തലീന്‍ ഡയോക്‌സി മത്താഫിറ്റമിന്‍)എന്ന ഈ കുഞ്ഞന്‍ ലഹരി സമ്മാനിക്കുന്നത്. ‘മോളി'(മോളിക്യുലാര്‍)എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എംഡിഎംഎയുടെ ചെറിയ അളവിലുള്ള ഉപയോഗം പോലും നല്ല ‘കിക്ക്’ സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷര്‍ട്ടിന്റെ സ്റ്റിച്ചിനിടയില്‍ വരെ സ്റ്റിക്കറായും തരികളായും ക്യാപ്‌സൂളുകളായും ‘മോളി’യെ ഒളിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പരിശോധനയില്‍ ഇത് കണ്ടെത്തുന്നതും ശ്രമകരമാണ്.

പണ്ട് വിദേശ ലഹരി മാഫിയകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന എംഡിഎംഎ ഇപ്പോള്‍ കൊച്ചിയില്‍ ഉള്‍പ്പെടെ സുലഭമാണ്. കഞ്ചാവിനേക്കാളും എല്‍എസ്ഡി സ്റ്റാമ്പുകളേക്കാളും ലഹരി തരുന്ന എംഡിഎംഎയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ലഹരിയ്ക്ക് അടിമപ്പെട്ട യുവതലമുറ.