കുളിച്ചിട്ട് 67 വര്‍ഷം, ഇഷ്ട ഭക്ഷണം ചത്ത മൃഗങ്ങളുടെ മാംസം; ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമൗ ഹാജിയെ പരിചയപ്പെടാം..

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആളാണ് തെക്കന്‍ ഇറാനിലെ ദെജ്ഗാഹ് സ്വദേശിയായ 87കാരന്‍ അമൗ ഹാജി. ഇദ്ദേഹം കുളിച്ചിട്ട് 67 വര്‍ഷം പിന്നിട്ടു. കുളിച്ചാല്‍ തനിക്ക് രോഗം വരുമെന്നും വൃത്തിയായാല്‍ വ്യാധികള്‍ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.

ചത്ത മൃഗങ്ങളുടെ മാംസമാണ് ഹാജിയുടെ ഇഷ്ട ഭക്ഷണം. പുകവലിക്കുമെങ്കിലും പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പെപ്പിലാക്കി കത്തിച്ച് വലിക്കും. ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കും, അതും ഓടയില്‍ നിന്ന്. വീടില്ലാത്ത ഹാജിക്കായി നാട്ടുകാര്‍ ഒരു കുടില്‍ നിര്‍മ്മിച്ച് നല്‍കിയെങ്കിലും അവിടെ താമസിക്കുന്നത് ഇയാള്‍ക്ക് ഇഷ്ടമല്ല. അലഞ്ഞ് നടന്ന് ജീവിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണുപ്പുകാലത്ത് രക്ഷനേടാനായി ഹെല്‍മറ്റ് ധരിക്കുന്ന ശീലവുമുണ്ട്. സ്വന്തമായി കണ്ണാടിയില്ലെങ്കിലും കാറുകളിലെ കണ്ണാടികളില്‍ മുഖം നോക്കാറുണ്ട്. വളര്‍ന്ന് വരുന്ന മുടി തീയില്‍ ഉരുക്കിയാണ് ഒഴിവാക്കുന്നത്.
യൗവനകാലത്ത് പിടിപെട്ട നിരാശയില്‍ നിന്നുമാണ് ഇത്തരമൊരു ജീവിതം അമൗ ഹാജി തെരഞ്ഞെടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.