ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യ പീഡനം: യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തു പേർ അറസ്റ്റിൽ; മൊബൈലുകൾ പിടിച്ചെടുത്തു: കൂടുതൽ അറസ്റ്റിനൊരുങ്ങി പൊലീസ്

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യ പീഡനം: യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തു പേർ അറസ്റ്റിൽ; മൊബൈലുകൾ പിടിച്ചെടുത്തു: കൂടുതൽ അറസ്റ്റിനൊരുങ്ങി പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഹോട്ടൽ ഐഡയിൽ മിസ്റ്റർ ഇന്ത്യ മുരളികുമാറിന്റെ പീഡനത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും, വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തിൽ പത്തു പേർ അറസ്റ്റിൽ. ചാലുകുന്നു അറുത്തൂട്ടിക്കൽ വീട്ടിൽ തമ്പി മകൻ എ.ടി ബിജു, അയ്മനം ചീപ്പുങ്കൽ വരംബിനകം ഭാഗത്ത് രാജൻ മകൻ ഷാമോൻ വി രാജൻ, മുട്ടാർ കൊല്ലമാലിൽ വീട്ടിൽ രാജു മകൻ രാജേഷ് ആർ, പരിപ്പ് തൊള്ളായിരം ഭാഗത്ത് തുംബക്കണ്ടം വീട്ടിൽ ബാബു മകൻ ജിബിൻ ബാബു, പരിപ്പ് പുതുവേൽ വീട്ടിൽ ജോൺ മകൻ ജോമോൻ പി ജോമോൻ, മള്ളൂശ്ശേരി ബി എസ് എൻ എൽ ടവറിനു സമീപം കല്ലംപള്ളിൽ വീട്ടിൽ ജോൺ മകൻ ജിബിൻ കെ ജോൺ, പരിപ്പ് , പുതുവേൽ ജോണി മകൻ ജെയ്‌സൺ ജോണി, മൂലവട്ടം തച്ചു കുന്ന് ഭാഗത്ത് തെക്കേടത്ത് വീട്ടിൽ ടി. എൻ നാരായണൻ മകൻ സരിത്ത് രാജ് , മൂലവട്ടം ഭാഗത്ത് നന്ദനം വീട്ടിൽ ഗോപാലൻ മകൻ അനിൽകുമാർ,പരിപ്പ് വാഴവേൽക്കകം വീട്ടിൽ സന്തോഷ് ശർമ എന്നിവരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പീഡനത്തിനു ഇരയായ യുവതിയുടെ ചിത്രം ഇവർ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം പത്രവാർത്തകൾക്കൊപ്പം വാട്‌സ്അപ്പിലും, ഫെയ്്‌സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു. യുവതിയെ അപമാനിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ സെബർ സെൽ ഡിവൈഎസ്പിയ്ക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഇതുസംബന്ധിച്ചുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. യുവതി പീഡനത്തിനു ഇരയായതു സംബന്ധിച്ചുള്ള വാർത്തയും, യുവതിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നതു സംബന്ധിച്ചും തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യമായി വാർത്ത പുറത്തു വിട്ടത്. ഇതേ തുടർന്നാണ് സംഭവം വിവാദമായതും മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളികുമാർ അറസ്റ്റിലായതും. കേസിൽ അറസ്റ്റിലായ മുരളികൂമാർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
യുവതിയടെ പ്രൊഫൈൽ കണ്ടെത്തി, ഈ ച്ിത്രം ഡൗൺലോഡ് ചെയ്ത് ശേഷം ശേഷം മാധ്യമങ്ങളിലും വിവിധ ഓൺലൈനുകളിലും പ്രസിദ്ധീകരിച്ച വാർത്ത ഒപ്പം ചേർത്ത് വാട്‌സ്അപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. പീഡനത്തിനു ഇരയാക്കപ്പെട്ട യുവതിയുടെയും പെൺകുട്ടിയുടെയും ചിത്രങ്ങളോ, ഇവരെ തിരിച്ചറിയപ്പെടുന്ന വിവരങ്ങളോ പുറത്തു വിടരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് പത്തു പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളുടെ സ്മാർട്ട് ഫോണുകൾ പോലിസ് പിടിച്ചെടുത്ത് ഫോറൻസിക് പരോശോധനയ്ക് അയയ്ക്കും. അന്വേഷണം ഊർജ്ജിതമായി നടക്കുന്നു. കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.