ഹനാൻ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
സ്വന്തം ലേഖകൻ
തൃശൂർ: സമൂഹ മാധ്യമങ്ങളിൽ താരമായ കോളെജ് വിദ്യാർഥിനി ഹനാൻ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനായി കാർ വെട്ടിച്ചപ്പോൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് ഹനാൻ പറഞ്ഞു. അപകടം നടന്ന ഉടൻ ഹനാനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഹനാനു നട്ടെല്ലിനു പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
Third Eye News Live
0