സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് വാട്‌സ്അപ്പിനു പൂട്ടിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി വാട്‌സ്അപ്പിന്റെ പ്രൈവസി പോളിസിയാണ് വാട്‌സഅപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇതിനിടെയാണ് ഇപ്പോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരക്കുന്നത്..
സ്വകാര്യ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പിലെ വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ് ബുക്കിന്‌കൈമാറ്റുമെന്നും ഇതുൾക്കൊള്ളിച്ച പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ട് പ്രവർത്തനരഹിതമാക്കും എന്ന അറിയിപ്പാണ് കമ്പനി നൽകിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൻകിട വ്യവസായികളടക്കം സമൂഹത്തിലെ നാനാതുറയിലുള്ള ആളുകൾ ഇതേപ്പറ്റി ആശങ്ക പങ്കുവെച്ച അടിസ്ഥാനത്തിലാണ് സർക്കാർ നയം പരിശോധിക്കുന്നത്.
ഫെയ്‌സ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പിന്റെ നയം ഏതെല്ലാം തരത്തിൽ രാജ്യത്തെയും സമൂഹത്തെയും ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം വിലയിരുത്തുമെന്നാണ് വിവരം.