video
play-sharp-fill

ഓട്ടിസം ബാധിച്ച  പതിനാലുകാരി  സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

ഓട്ടിസം ബാധിച്ച പതിനാലുകാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

Spread the love

സ്വന്തം ലേഖകന്‍

ആലുവ: പോക്‌സോ കേസില്‍ ഇരയായ ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന പതിന്നാല്കാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി.

കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇന്നലെയാണ് കുട്ടി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് പെണ്‍കുട്ടി മരിച്ചതായി അഗതി മന്ദിരത്തില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു.
ഓട്ടിസം ബാധിച്ച കുട്ടിയുടെ ഭക്ഷണകാര്യത്തിലടക്കം വീഴ്ചയുണ്ടായെന്നാണ് ആരോപണം. കുട്ടിയെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. മൃതദേഹമെത്തിച്ച എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുമെത്തിയിരുന്നു. വിളര്‍ച്ച ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.