
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പ്രേരണനൽകിയ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. കലാപത്തിന് ശേഷം വളരെ തിടുക്കത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നീക്കവുമായി മുന്നോട്ട് പോകുന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും.
ട്രംപിന്റെ പ്രേരണയെ തുടർന്ന് ഒരാൾക്കൂട്ടം കാപ്പിറ്റോൾ മന്ദിരം ആക്രമിച്ചു എന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ ഡേവിഡ് സിസിലിൻ, ടെഡ് ലിയു, ജാമീ റാസ്‌കിൻ എന്നിവർ തയ്യാറാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പം ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ തടസ്സപ്പെടുത്തി എന്നും പ്രമേയത്തിൽ ആരോപിക്കുന്നുണ്ട്.ഇതിനു പുറമേ തെരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്ന ട്രംപിന്റെ പൊള്ളയായ അവകാശവാദവും ഈ പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തിൽ ജനത അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ട്രംപിനായില്ല എന്ന് പറയുന്ന പ്രമേയത്തിൽ, ട്രംപിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.
2024 ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണം എന്നുകൂടി പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, വിരമിക്കാൻ 12 ദിവസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പ്രേരിതമായി കൊണ്ടുവരുന്ന ഈ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യത്തെ വിഘടിപ്പിക്കാൻ മാത്രമേ ഉതകൂ എന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
പൊതുസഭ ഈ പ്രമേയത്തെ അംഗീകരിക്കുകയാണെങ്കിൽ ഇത് ഉടനടി തന്നെ സെനറ്റിൽ അംഗീകാരത്തിനായി സമർപ്പിക്കും. സെനറ്റിൽ നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതിന്റെ ചർച്ച നടക്കുക.