മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം.

എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. പാലായില്‍ കേരള കോണ്‍ഗ്രസിനോട് പകരം വീട്ടി മുഖം രക്ഷിക്കാന്‍ വേണ്ടതെല്ലാം വലത്പക്ഷം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങി ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിലുള്ള പാര്‍ട്ടികളെ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അവര്‍ ഏതെങ്കിലും കക്ഷികളില്‍ ലയിച്ച് മത്സരിക്കട്ടെയെന്നാണ് മുന്നണിയുടെ നിര്‍ദ്ദേശം.

എന്‍ഡിഎ വിട്ട കേരളാ കോണ്‍ഗ്രസ് പി സി തോമസ് പക്ഷവും പി.സി. ജോര്‍ജിന്റെ ജനപക്ഷവും യു.ഡി.എഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പിസി ജോര്‍ജിന്റെ കാര്യത്തില്‍ കോട്ടയം ഡി.സി.സി.യില്‍ ഒരു വിഭാഗത്തിനും മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനും യോജിപ്പില്ല.
ജോര്‍ജിനെ ഒപ്പം കൂട്ടുന്നത് പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.