രണ്ട് ദിവസം പ്രായമായ ആണ്‍കുട്ടിയെ കരിയില കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; നാടിനെ നടുക്കി കണ്ണില്ലാത്ത ക്രൂരത

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കരിയിലകള്‍ക്കിടെ ഉപേക്ഷിച്ചത്. കുട്ടിയെ പോലീസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെപ്പറ്റി നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group