video
play-sharp-fill

ആക്ഷനും സസ്‌പെൻസുമായി ‘ആകാശവർഷ’ ;ഒരേ സമയം മലയാളം കന്നട തെലുങ്ക് ഭാഷകളിൽ

ആക്ഷനും സസ്‌പെൻസുമായി ‘ആകാശവർഷ’ ;ഒരേ സമയം മലയാളം കന്നട തെലുങ്ക് ഭാഷകളിൽ

Spread the love

അജയ് തുണ്ടത്തിൽ

ആക്ഷനും സസ്‌പെൻസും നിറഞ്ഞ കുടുംബചിത്രം ‘ആകാശവർഷ’ ഒരേ സമയം മലയാളം കന്നട തെലുങ്ക് ഭാഷകളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ശിവയും വർഷയും ഹണിമൂൺ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെ ശിവയുടെ കാർ എതിർദിശയിൽ വന്ന ഒരു കാറിൽ ഇടിക്കുകയും പുറത്തിറങ്ങി ഒത്തുതീർപ്പ് സംഭാഷണം കഴിഞ്ഞ് കാറിലെത്തുന്ന ശിവ, കാറിനുള്ളിൽ വർഷയെ കാണുന്നില്ല. ദുരൂഹ സാഹചര്യത്തിലെ വർഷയുടെ തിരോധാനം ശിവയെ പ്രതിക്കൂട്ടിലാക്കുന്നു. ആക്ഷനും സസ്‌പെൻസിനും മുൻതൂക്കം നല്കി നിർമ്മിക്കുന്ന ചിത്രമാണ് ആകാശവർഷ.

ജനാർദ്ദൻ അമോഗ, ശ്രേയാ രാജ്, അനുഷ നായക്, ഭുവൻ മുത്തു, ഗിരീഷ് കർണാട്, രഞ്ചൻ, എഡിസൺ, റോക്കി രാജേഷ് എന്നിവരഭിനയിക്കുന്നു. ബാനർ ജൂഡ് മൂവീസ് ഇന്റർനാഷണൽ, ബിപി ആർ മൂവീസ് ഇന്റർനാഷണൽ, നിർമ്മാണം വിൻസന്റ് ജൂഡ്, റികോസിൻ ബി പി, കഥ, തിരക്കഥ, സംവിധാനം ഗോമസ് ബി, ഛായാഗ്രഹണം ആർ വി നാഗേഷ് റാവു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിറ്റിംഗ് മൈക്കിൾ എബ്രഹാം, സംഗീതം വി .ശ്രീകുമാർ , കല ജോയ് ഫ്രാൻസിസ്, ചമയം ശിവപാൽ, കോസ്റ്റും സച്ചിൻ, പ്രൊ.കൺട്രോളർ ഡി. നൊവനീഷ് ലാൽ, കോറിയോഗ്രാഫർ ഭുവൻ മുത്തു, പി ആർ ഓ അജയ് തുണ്ടത്തിൽ,

ആക്ഷൻ ജോക്കി ജോൺസൺ, റോക്കി രാജേഷ്, സഹസംവിധാനം അരുൾ ആൻറണി, അസ്സോ.ഛായാഗ്രഹണം ഹെറിൻ.ജി, രൺജിത്ത ബംഗ്‌ളൂരു, പുട്ടണ്ണ സ്റ്റുഡിയോ, ഗോണികുപ്പ (മൈസൂർ) എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.