പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് 21-ാം വർഷവും റോയി മാത്യു ; അഞ്ച് തവണ തുടർച്ചയായി വിജയിക്കുന്ന ഏക അംഗമെന്ന പദവിയും റോയി മാത്യൂവിന് സ്വന്തം
തേർഡ് ഐ ബ്യൂറോ
കോട്ടയം : സ്വന്തം പ്രവൃത്തി മണ്ഡലത്തിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്യുന്നവർ അനവധിയാണ്. പനച്ചിക്കാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത നേട്ടത്തിന്റെ പകിട്ട് കൂടും. കാരണം നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ റോയി മാത്യൂ തുടർച്ചയായ 21-ാം വർഷമാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്നു റോയി മാത്യൂ. കഴിഞ്ഞ തവണ കോൺഗ്രസിന് സ്റ്റാൻഡിങ്ങ് കമ്മിറ്റി കിട്ടാതിരിക്കാൻ ബി.ജെ.പിയും സി.പിഎമ്മും ഒത്ത് ചേർന്നിരുന്നു. എന്നാൽ കോൺഗ്രസിനെ ഭാഗ്യം തുണയ്ക്കുകയും നറുക്കെടുപ്പിലൂടെ സ്റ്റാൻഡിംങ്ങ് കമ്മിറ്റി അധ്യക്ഷനാവുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈസ്കൂൾ വാർഡിൽ നിന്നും മൂന്നാം തവണയും കുഴിമറ്റം വാർഡിൽ നിന്നും രണ്ട് തവണയുമാണ് റോയി മാത്യൂ മത്സരിച്ചത്. ഈ അഞ്ച് തവണയും വിജയിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ അഞ്ചു തവണ തുടർച്ചയായി വിജയിക്കുന്ന ഏക അംഗം കൂടിയാണ് റോയി മാത്യൂ. 2000ത്തിൽ ആദ്യമായി ഹൈസ്‌കൂൾ വാർഡിൽ നിന്നാണ് ഇദ്ദേഹം ആദ്യമായി അംഗമാകുന്നത്. പിന്നീട് , കുഴിമറ്റം വാർഡിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ കോൺഗ്രസ് 10, എൽ ഡി എഫ് – ഏഴ്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ആനി മാമൻ തിരഞ്ഞെടുക്കപ്പെട്ടു. 23 അംഗ പഞ്ചായത്തിൽ കോൺഗ്രസ് 10, എൽഡിഎഫ് 7, എൻഡിഎ 5, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.