video
play-sharp-fill

Saturday, May 17, 2025
Homeflashനീ മാത്രം വരികെ, മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്ന് കുളിച്ച് കയറിയാൽ മതി ; തിരിച്ചുവന്നാൽ പൂപോലെ...

നീ മാത്രം വരികെ, മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്ന് കുളിച്ച് കയറിയാൽ മതി ; തിരിച്ചുവന്നാൽ പൂപോലെ നോക്കും : പാലക്കാട്ടെ ദുരഭിമാനക്കൊലയ്ക്ക് മുൻപുള്ള ഹരിതയുടെ വല്ല്യച്ഛന്റെ ഫോൺ സംഭാഷണം പുറത്ത് ; അനീഷിന്റെ കുടുംബത്തെ പണം കൊടുത്ത് സ്വാധീനിക്കാനും ഹരിതയുടെ കുടുംബത്തിന്റെ ശ്രമം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാന കൊലയ്ക്ക് മുൻപ് അനീഷിന്റെ ഭാര്യ ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി യുവതിയുടെ വീട്ടുകാർ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു. ഇക്കാര്യം തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്ത്.

കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാൻ പ്രഭുകുമാറിന്റെ വീട്ടുകാർ ശ്രമം നടത്തിയെന്ന ആരോപണത്തിന് തെളിവായി പൊലീസിന് ഈ ഫോൺ സംഭാഷണം അനീഷിന്റെ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിതയുടെ മുത്തച്ഛനുമായുള്ള സംഭാഷണം ആണിത്. പൊലീസിനു കൈമാറിയ മൊബൈൽ സംഭാഷണത്തിൽ പണവും സൗകര്യവും വാഗ്ദാനം ചെയ്ത് പ്രഭുകുമാറിന്റെ പിതാവ്. അനീഷിന്റെ കുടംബത്തിൽ നിന്നു മടങ്ങിയാൽ ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളെല്ലാം നൽകാമെന്ന് ഹരിതയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണത്തിന്റെ തുടക്കം.

നിങ്ങൾ ഒന്നിച്ചുതന്നെ ജീവിക്കുന്ന പക്ഷം അച്ഛൻ വീടുവിറ്റ് പോകും. ഇപ്പോൾ വരാൻ നല്ല സമയമാണ്. മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്നു കുളിച്ചു കയറിയാൽ മതി. നാളെ ഒരു കുട്ടിയും കൂടി ആയാൽ ആരാണു സംരക്ഷിക്കുക. ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കേണ്ടിവരും.

രണ്ടായിരത്തിന്റെ ചുരിദാറും എസിയും ഫാനുകളും ഉപയോഗിച്ച നീ അവിടെ പോയി പഴയതും ഇട്ടു നിൽക്കുന്നുവെന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമംതോന്നുന്നു. ഞാൻ ഉറങ്ങിയിട്ടില്ല. അവർക്കു പണമാണു വേണ്ടതെങ്കിൽ ഞാൻ കൊടുക്കാം. എന്നാൽ ഒന്നിച്ചിരുന്നാൽ ഒരു പൈസ നിന്റെ അച്ഛൻ തരില്ലെന്നു മനസ്സിലാക്കണം. എന്നെയും അച്ഛനെയും അമ്മയേയും നിനക്കു വേണ്ടെന്നാണോ എന്ന് സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. നിന്നെ 18-ാം വയസ്സിൽ വിധവയാക്കണം എന്ന് ഒരിക്കലും ഒരു അച്ഛനും അമ്മയും ആലോചിക്കില്ല.

പിന്നീട് ഒന്നിച്ചു കഴിയാം. വാടകയ്ക്ക് നല്ല വീടെടുത്തു മാറണം. ഇപ്പോൾ നീ മാത്രം വരിക. കാരണം ഇവിടെ മേജറായ പെൺകുട്ടികളുടെ കല്യാണം കഴിയാനുണ്ട്. അക്കാര്യം വീട്ടുകാരോടും പറയുക.

അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും അച്ഛൻ വീടുവിൽക്കാൻ പോകുന്ന കാര്യവും അറിയിക്കുന്നുണ്ട്. ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല. തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ടെന്നും ഫോൺ സംഭാഷണത്തിലുണ്ട്.

നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നതിൽ വിരോധമില്ല. അതിനുമുൻപ് ജോലി നേടി സ്വയം വരുമാനം ഉണ്ടാക്കണം. ശേഷം ബാക്കിയെല്ലാം ആലോചിക്കാമെന്നും 8 മിനിറ്റിലധികമുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്.

അതേസമയം കേസിൽ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments