play-sharp-fill
51കാരിയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി 26കാരനായ ഭർത്താവ്; ഇലക്ട്രിക് വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടന്ന നിലയിൽ; വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി

51കാരിയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി 26കാരനായ ഭർത്താവ്; ഇലക്ട്രിക് വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടന്ന നിലയിൽ; വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയെയാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്.


വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറടയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന വൈദ്യുത ലൈറ്റുകളുടെ വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം.

ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചാണ് കഴിഞ്ഞത്. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ശാഖയുമായി അരുൺ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്നു അരുൺ. വയസാംകാലത്തെ കല്യാണത്തെ ബന്ധുക്കൾ എതിർക്കുകയും ചെയ്തു. സ്വത്ത് മോഹിച്ചാകും കല്യാണം എന്ന സൂചനയും നൽകി. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം നടന്നത്.

ഇന്ന് രാവിലെ ഭർത്താവ് അരുണാണ് തന്റെ ഭാര്യയ്ക്ക് ഷോക്കേറ്റ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് അയൽവാസികൾ ശാഖയെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് നാല് മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത അരുണുമായി ശാഖയ്ക്ക് ഷോക്കേറ്റ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.

വിവാഹ ഫോട്ടോ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിൽ ശാഖയും അരുണും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു. ബാലരാമപുരം സ്വദേശിയാണ് അരുൺ. മരണത്തിൽ ഡോക്ടർമാർ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്.