
കസ്തൂരി രംഗൻ: അന്തിമവിജ്ഞാപനം ഉടൻ ഇറക്കണം; കെ.എം.മാണി
സ്വന്തം ലേഖകൻ
കോട്ടയം: കസ്തൂരിരംഗൻ സമിതിയുടെ നിർദ്ദേശങ്ങളിൽ അന്തിമ വിജ്ഞാപനം ഇറക്കാതെ കരട് വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം ഉടൻ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം ഇതുവരെ നിറവേറ്റാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എം.മാണി പറഞ്ഞു. മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചു. ഒരു വർഷത്തിനുള്ളിൽ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഹരിത ട്രൈബ്യൂണലിന് ഉറപ്പു നൽകിയിരുന്നു.
വേണമെങ്കിൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എം. മാണി പറഞ്ഞു.
Third Eye News Live
0